മലപ്പുറത്ത് നായയെ ബൈക്കിന് പിറകിൽ കെട്ടി വലിച്ചിഴച്ചു

  1. Home
  2. Trending

മലപ്പുറത്ത് നായയെ ബൈക്കിന് പിറകിൽ കെട്ടി വലിച്ചിഴച്ചു

Malappuram dog violence


ചുങ്കത്തറ പുലിമുണ്ടയിൽ  നായയെ ബൈക്കിന് പിറകിൽ കെട്ടി വലിച്ചിഴച്ചു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് വരുന്ന വഴി  പുലിമുണ്ട സ്വദേശി അനൂപാണ് ഈ ക്രൂരത കണ്ടത്. 

ഇത് കണ്ടപ്പോൾ നായയെ കെട്ടിവലിച്ചയാളോട് വാഹനം നിർത്താൻ അനൂപ് ആവശ്യപ്പെട്ടെങ്കിലും  ഇയാൾ വാഹനം വേഗത്തിൽ ഓടിച്ചുപോയി. പിന്നീട് വാഹനത്തെ പിൻതുടർന്ന് ബൈക്ക് നിർത്തിയ ശേഷമാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. അതിനുമുമ്പ് വരെ ഈ നായയെ അതിക്രൂരമായാണ് ഇയാൾ നായയെ റോഡിലൂടെ വലിച്ചിഴച്ചത്.

കുറച്ചു സമയത്തിന് മുൻപാണ് ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. പിന്നാലെ എടക്കര പൊലീസ് ഇയാളുടെ വിശദാംശങ്ങൾ ശേഖരിച്ചു.