'ജയിക്കുമെന്ന അമിത ആത്മവിശ്വാസം വേണ്ട'; ഷാഫിയോട് ഡിസിസി നേതൃത്വം

  1. Home
  2. Trending

'ജയിക്കുമെന്ന അമിത ആത്മവിശ്വാസം വേണ്ട'; ഷാഫിയോട് ഡിസിസി നേതൃത്വം

shafi parambil


പാലക്കാട് മണ്ഡലത്തില്‍ ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥി ആകേണ്ടെന്ന് ഡിസിസി നേതൃത്വം. ഷാഫി പറമ്പിലിനോട് അധികം ആത്മവിശ്വാസം വേണ്ടെന്നും മുന്നറിയിപ്പ്. ഷാഫിയെയും യോഗം വിമർശിച്ചു. 

ജയിക്കുമെന്ന അധിക ആത്മവിശ്വാസം വേണ്ടെന്ന് ഷാഫിക്ക് ഡിസിസിയുടെ മുന്നറിയിപ്പ്. യൂത്ത് കോൺഗ്രസ് നേതാവ് പാലക്കാട് പ്രചാരണം നടത്തിയെന്ന് യോഗത്തിൽ വിമർശനമുയർന്നു.

പല വ്യക്തികളെയും നേരിൽ കണ്ട് പിന്തുണയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള നേതാവ് പ്രചാരണം നടത്തിയത് അംഗീകരിക്കാനാവില്ല അത് കെപിസിസിയെ അറിയിക്കുമെന്ന് നേതൃത്വം അറിയിച്ചു.