'എല്ലാ ഏജൻസികളും ഒരുപോലെ ഫലം നൽകിയതിൽ ദുരൂഹത; എക്സിറ്റ് പോൾ വിശ്വസിക്കുന്നില്ല': കെ സി വേണു​ഗോപാൽ

  1. Home
  2. Trending

'എല്ലാ ഏജൻസികളും ഒരുപോലെ ഫലം നൽകിയതിൽ ദുരൂഹത; എക്സിറ്റ് പോൾ വിശ്വസിക്കുന്നില്ല': കെ സി വേണു​ഗോപാൽ

kc


ലോക്സഭ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലത്തിൽ വിശ്വസിക്കുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. എല്ലാ ഏജൻസികളും ഒരുപോലെ ഫലം നൽകിയത് ദുരൂഹതയുണ്ടെന്നും കെസി വേണു​ഗോപാൽ ചൂണ്ടിക്കാട്ടി.

കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒരുപോലെയെന്ന് എക്സിറ്റ് പോൾ കണ്ടു. ആരെങ്കിലും ഇതൊക്കെ വിശ്വസിക്കുമോ എന്നും കെസി ചോദിച്ചു.  കേരളത്തിൽ സിപിഎമ്മിനേറ്റ തിരിച്ചടി അവരുടെ പ്രവർത്തനത്തിന്റെ ഫലമെന്നും കെസി കുറ്റപ്പെടുത്തി. എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ തന്നെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നാൽ സംസ്ഥാനങ്ങളിലെ സാഹചര്യമല്ല പ്രതിഫലിക്കുന്നതെന്നും കെസി പ്രതികരിച്ചു. എ കെ ബാലൻ എക്സിറ്റ് പോൾ ഫലം അംഗീകരിച്ചോ എന്ന് ചോദിച്ച കെസി സിപിഎമ്മിൻ്റെ വോട്ടുകളായിരിക്കും കേരളത്തിൽ കുറയുകയെന്നും കൂട്ടിച്ചേർത്തു.