വിജയം ആഘോഷിക്കാൻ പിടിയും കോഴിക്കറിയും, ഇത്രയും ആവേശം വേണ്ട; ഫ്രാൻസിസ് ജോർജ്ജ്

  1. Home
  2. Trending

വിജയം ആഘോഷിക്കാൻ പിടിയും കോഴിക്കറിയും, ഇത്രയും ആവേശം വേണ്ട; ഫ്രാൻസിസ് ജോർജ്ജ്

francisപിറവത്ത് പാർട്ടി പ്രവർത്തകർ വിജയം ആഘോഷിക്കാൻ പിടിയും കോഴിക്കറിയും തയ്യാറാക്കിയതിനെ വിമർശിച്ച് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജ്. ഇത്രയും ആവേശം വേണ്ട, താൻ ആരോടും പിടിയും കോഴിക്കറിയും ഉണ്ടാക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും മിതത്വം പാലിക്കണമെന്നും ഫ്രാൻസിസ് ജോർജ്ജ് പറഞ്ഞു. എന്നാൽ, തയ്യാറാക്കിയ പിടിയും കോഴിക്കറിയും പാഴാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കോട്ടയത്ത് വോട്ടെണ്ണൽ കേന്ദ്രത്തിനടുത്തുള്ള യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എത്തിയപ്പോഴായിരുന്നു അദ്ദഹം പ്രതികരിച്ചത്.

രാഷ്ട്രീയം മാറിക്കൊണ്ടിരിക്കുമെന്ന് ഫ്രാൻസിസ് ജോർജ്ജ് പറഞ്ഞു. കേരളാ കോൺഗ്രസ് എം മുന്നണിയെ യുഡിഎഫിൽ എടുക്കുമോയെന്ന കാര്യത്തിൽ പാർട്ടി നേതൃത്വമാണ് നിലപാട് പറയുക. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിന് വൻ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.