കോൺഗ്രസ് അനുഭാവിയെങ്കിൽ ആംആദ്മിക്ക് വോട്ട് ചെയ്യു'; വോട്ട് പാഴാക്കരുതെന്ന് കെജ്രിവാൾ

  1. Home
  2. Trending

കോൺഗ്രസ് അനുഭാവിയെങ്കിൽ ആംആദ്മിക്ക് വോട്ട് ചെയ്യു'; വോട്ട് പാഴാക്കരുതെന്ന് കെജ്രിവാൾ

kejriwal


കോൺഗ്രസ് അനുഭാവിയാണെങ്കിൽ ഇത്തവണ കോൺഗ്രസിന് വോട്ട് ചെയ്യരുതെന്ന് അരവിന്ദ് കെജ്രിവാൾ. വോട്ട് പാഴാക്കരുതെന്നാണ് ഗുജറാത്തിലെ കോൺഗ്രസ് അനുഭാവികളോട് കെജ്രിവാളിന്റെ അഭ്യർത്ഥന. ഗുജറാത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കാനുള്ള സാധ്യതയില്ലെന്നും അതിനാൽ ഇത്തവണ വോട്ട് പാഴാക്കാതെ ആം ആദ്മി പാർട്ടിക്ക് ചെയ്ത് മാറ്റത്തിന്റെ ഭാഗമാകാനാണ് ഡൽഹി മുഖ്യമന്ത്രിയുടെ ആഹ്വാനം.

ഇത്തവണ ഗുജറാത്തിൽ കോൺഗ്രസിന് അഞ്ചിൽ താഴെ സീറ്റുകൾ മാത്രമേ ലഭിക്കൂവെന്നും കോൺഗ്രസിന് വോട്ട് ചെയ്യുന്നത് വോട്ട് പാഴാക്കൽ മാത്രമാണെന്നും കെജ്രിവാൾ പറഞ്ഞു. കോൺഗ്രസിൽ നിന്നുള്ള അംഗങ്ങൾ തെരഞ്ഞെടുപ്പിൽ വിജയിച്ചാലും ബിജെപിയിലേക്ക് പോകും. അതിനാൽ ആംആദ്മിപ്പ് വോട്ട് ചെയ്യണം. ഇത്തവണ ഗുജറാത്തിൽ ദൈവം ഒരു വലിയ അത്ഭുതം ചെയ്യാൻ പോകുകയാണ്. ദൈവഹിതമനുസരിച്ച് ആംആദ്മിക്ക് വോട്ട് ചെയ്ത് ഈ മാറ്റത്തിന്റെ ഭാഗമാകൂവെന്നും കെജ്രിവാൾ അഭ്യർത്ഥിച്ചു.