സ്ത്രീധന പീഡനം; ഹൈദരാബാദിൽ നവവധുവായ ടെക്കി ജീവനൊടുക്കി

  1. Home
  2. Trending

സ്ത്രീധന പീഡനം; ഹൈദരാബാദിൽ നവവധുവായ ടെക്കി ജീവനൊടുക്കി

ishitha


സ്ത്രീധന പീഡനത്തെത്തുടർന്ന് ഹൈദരാബാദിൽ നവവധുവായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി. ബിഹാർ സ്വദേശിനിയായ ഇഷിത യാദവ് (26) ആണ് സൈബരാബാദിലെ അപ്പാർട്ട്‌മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഇഷിതയെ ഭർത്താവ് നീരജ് ബൻസാലാണ് വിവരം പുറത്തറിയിച്ചത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഇരുവരും ഹൈദരാബാദിൽ താമസിച്ചു വരികയായിരുന്നു.

നീരജ് ബൻസാലും ഇഷിതയും 2020-ൽ സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. അഞ്ച് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 20-ന് പട്‌നയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. മധ്യപ്രദേശ് സ്വദേശിയായ നീരജും ഇഷിതയും ഐടി മേഖലയിലാണ് ജോലി ചെയ്തിരുന്നത്. വിവാഹശേഷം ഹൈദരാബാദിലേക്ക് താമസം മാറിയ ഇഷിതയെ നീരജ് സ്ത്രീധനത്തിനായി നിരന്തരം ഉപദ്രവിച്ചിരുന്നതായി മാതാപിതാക്കൾ ആരോപിച്ചു.

നീരജ് പുതുതായി ആരംഭിച്ച സ്റ്റാർട്ടപ്പ് കമ്പനിയിൽ വലിയ തുക നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ട് ഇഷിതയെ സമ്മർദ്ദത്തിലാക്കിയിരുന്നതായും കുടുംബം പരാതിപ്പെട്ടു. ഇഷിതയുടെ കുടുംബത്തിന്റെ പരാതിയിൽ മിയാപൂർ പോലീസ് കേസെടുക്കുകയും നീരജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.