ഡോ.വന്ദന ദാസ് വധക്കേസ്: സന്ദീപിനു മാനസിക പ്രശ്‌നങ്ങളില്ലെന്നു മെഡിക്കൽ റിപ്പോർട്ട്

  1. Home
  2. Trending

ഡോ.വന്ദന ദാസ് വധക്കേസ്: സന്ദീപിനു മാനസിക പ്രശ്‌നങ്ങളില്ലെന്നു മെഡിക്കൽ റിപ്പോർട്ട്

sandeep dr vandana


കൊട്ടാരക്കര ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസികാരോഗ്യ തകരാറില്ലെന്നു റിപ്പോർട്ട്. സന്ദീപിനെ രണ്ടുതവണയായി പരിശോധിച്ച വിദഗ്ധ സംഘങ്ങളുടേതാണു റിപ്പോർട്ട്. മാനസികാരോഗ്യത്തിനു പ്രശ്‌നമുണ്ടെന്നും അതിന്റെ പുറത്താണു കൊലപാതകം നടന്നതെന്നും ചൂണ്ടിക്കാട്ടി കേസിൽനിന്നും രക്ഷപ്പെടാൻ സന്ദീപ് ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാനസികാരോഗ്യ പരിശോധനയ്ക്കു സന്ദീപിനെ വിധേയനാക്കിയത്. യാതൊരു മാനസിക പ്രശ്‌നങ്ങളും സന്ദീപിന് ഇല്ലെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ട്.

ആദ്യം പരിശോധിച്ച മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിനു പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചു പത്തു ദിവസം പ്രത്യേക വൈദ്യസംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. സന്ദീപിനു മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്നായിരുന്നു ഈ ഡോക്ടർമാരും നൽകിയ റിപ്പോർട്ട്. ഹൈക്കോടതി നേരത്തെ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.