ഡോ. വന്ദനദാസ് കൊലപാതകം; പോലീസിനും ഡോക്ടർമാർക്കും വീഴ്ചയുണ്ടായെന്ന് ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്

  1. Home
  2. Trending

ഡോ. വന്ദനദാസ് കൊലപാതകം; പോലീസിനും ഡോക്ടർമാർക്കും വീഴ്ചയുണ്ടായെന്ന് ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്

sandeep dr vandana


ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനും ഡോക്ടര്‍മാര്‍ക്കും വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. രണ്ട് ഡോക്ടര്‍മാരും പോലീസും ജാഗ്രതക്കുറവ് കാണിച്ചെന്നാണ് കൊല്ലം ഡെപ്യൂട്ടി ഡി.എം.ഒ. സാജന്‍ മാത്യൂ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്.

ഹൗസ് സര്‍ജന്മാരോടൊപ്പം മറ്റു രണ്ട് ഡോക്ടര്‍മാർ കൂടി സംഭവദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. എന്നാല്‍ സന്ദീപിനെ ചികിത്സിക്കുന്ന സമയത്ത് ഈ രണ്ട് ഡോക്ടര്‍മാരുടെയും സാന്നിധ്യമുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്.

സംഭവം നേരിടുന്നതില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായി. പ്രതി ആക്രമിക്കുമ്പോൾ പോലീസ് പുറത്തേക്കോടുകയും കതക് പുറത്തുനിന്ന് അടക്കുകയുമായിരുന്നു. ഇത് ആക്രമണം രൂക്ഷമാക്കി. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

ആശുപത്രിയുടെ സുരക്ഷയ്ക്കായി വിമുക്ത ഭടന്മാരെ നിയോഗിക്കണമെന്ന നിർദേശവും റിപ്പോര്‍ട്ടിന്റെ അവസാനത്തിൽ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഇതിനിടെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് തുടരുകയാണ്. പോലീസ് സര്‍ജന്റെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തി.