ഡ്രൈവിംഗ് ടെസ്റ്റ് പ്രതിസന്ധി; സ്കൂൾ ഉടമകളെ ചർച്ചയ്ക്ക് വിളിച്ച് ഗതാഗത മന്ത്രി

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം തുടരുന്ന സാഹചര്യത്തിൽ ഒത്തുതീർപ്പ് നീക്കവുമായി ഗതാഗതവകുപ്പ്. സമരത്തിലുള്ള ഡ്രൈവിംഗ് സ്കൂളുകളെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ചർച്ചയ്ക്ക് വിളിച്ചു. നാളെ വൈകുന്നേരം മൂന്ന് മണിക്കാണ് ചർച്ച.
എല്ലാ സംഘടനകളെയും നാളത്തെ ചർച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മന്ത്രിയുടെ ചേമ്പറിൽ ആണ് ചർച്ച. സമരം തുടങ്ങി 13 ദിവസത്തിനുശേഷമാണ് സർക്കാർ ചർച്ചയ്ക്ക് വിളിക്കുന്നത്.