കളമശ്ശേരി പോളിടെക്നിക്കിലെ ലഹരിവേട്ട; പ്രാദേശിക നേതൃത്വത്തെ തള്ളി എസ്എഫ്ഐ സംസ്ഥാന നേതൃത്വം; പ്രാദേശിക നേതൃത്വത്തിന് ജാഗ്രത കുറവുണ്ടായി

  1. Home
  2. Trending

കളമശ്ശേരി പോളിടെക്നിക്കിലെ ലഹരിവേട്ട; പ്രാദേശിക നേതൃത്വത്തെ തള്ളി എസ്എഫ്ഐ സംസ്ഥാന നേതൃത്വം; പ്രാദേശിക നേതൃത്വത്തിന് ജാഗ്രത കുറവുണ്ടായി

sfi


 

കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രാദേശിക എസ്എഫ്ഐ നേതൃത്വത്തെ തള്ളി എസ്എഫ്ഐ സംസ്ഥാന നേതൃത്വം. എസ്എഫ്ഐ പ്രവര്‍ത്തകന് ജാഗ്രതക്കുറവുണ്ടായെന്നും നടപടിയുണ്ടാകുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് തയ്യാറെന്ന് എസ്എഫ്ഐ പ്രവർത്തകൻ പറഞ്ഞിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകന്‍റെ ഭാഗം കൂടി കേട്ടശേഷം നടപടിയിലേക്ക് കടക്കും. 

രണ്ട് കിലോ കഞ്ചാവ് പിടിച്ചത് കെഎസ്‌യു പ്രവർത്തകന്‍റെ മുറിയിൽ നിന്നുമാണെന്നും അത് എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ലെന്നും പിഎസ്‍ സഞ്ജീവ് ചോദിച്ചു. അതിനെക്കുറിച്ച് കെഎസ്‌യു നേതൃത്വം മറുപടി പറയണം. പ്രവർത്തകൻ പുറത്തിറങ്ങിയശേഷം പറഞ്ഞത് വൈരുദ്ധ്യം നിറഞ്ഞ കാര്യങ്ങളാണ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പിടിച്ചെടുത്ത ലഹരിയുടെ ഉറവിടം കണ്ടെത്തണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് ആവശ്യപ്പെട്ടു.