പൊലീസിലെയും എക്‌സൈസിലെയും ഒരു ചെറിയ വിഭാഗത്തിന്റെ പിന്തുണ ലഹരി മാഫിയക്ക് ഉണ്ട്: പി വി അന്‍വര്‍

ലഹരി അടിമുടി പിഴുതെറിയണമെന്ന് മുൻ എംഎല്‍എ പി വി അന്‍വര്‍. ജനം അതിന് തയ്യാറാണ്. എന്‍ഫോഴ്‌സ്‌മെന്റിനാണ് പ്രശ്‌നമെന്നും പി വി അന്‍വര്‍ പറഞ്ഞു. 'പൊലീസിലെയും എക്‌സൈസിലെയും ചെറിയ വിഭാഗത്തിന്റെ പിന്തുണ ലഹരിക്കുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.
പുഴുക്കുത്തുകള്‍ കണ്ടെത്തി എടുത്ത് മാറ്റണം. അത് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയാത്തിടത്തോളം കാലം ലഹരിയെ പൂര്‍ണ്ണമായും നീക്കാന്‍ വലിയ പ്രയാസം നേരിടും', എന്നും പി വി അന്‍വര്‍ പറഞ്ഞു.