മയക്ക് മരുന്ന് നൽകി ബലാത്സം​ഗം ചെയ്തു; ഒമർ ലുലുവിന്റെ മുൻകൂർ ജാമ്യഹർജി എതിർത്ത് നടി

  1. Home
  2. Trending

മയക്ക് മരുന്ന് നൽകി ബലാത്സം​ഗം ചെയ്തു; ഒമർ ലുലുവിന്റെ മുൻകൂർ ജാമ്യഹർജി എതിർത്ത് നടി

omar lulu


ബലാത്സം​ഗ കേസിൽ സംവിധായകൻ ഒമർ ലുലുവിന്റെ മുൻകൂർ ജാമ്യഹർജി എതിർത്ത് നടി. എംഡിഎംഎ കലർത്തിയ പാനീയം നൽകി മയക്കി ബലാൽക്കാരം ചെയ്തെന്നാണ് പരാതിക്കാരിയായ നടിയുടെ ആരോപണം. സംവിധായകൻ നൽകിയ മുൻകൂർ ജാമ്യഹർജിയെ എതിർത്ത് നടി നൽകിയ ഉപഹർജിയിലാണ് ഈ ആരോപണം. നടിയെയും കക്ഷി ചേർത്ത ജസ്റ്റിസ് സി.എസ്. ഡയസ് ഹർജി ജൂലായ്‌ 22-ന് പരിഗണിക്കാൻ മാറ്റി.

വിവാഹിതനാണെന്നത് മറച്ചുവെച്ചു. വിവാഹ വാഗ്ദാനം നൽകിയും സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തുമായിരുന്നു പീഡനമെന്നും നടി പറഞ്ഞു. സിനിമാ ചർച്ചയ്ക്കെന്ന പേരിൽ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന്‌ കലർന്ന പാനീയം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു.

ഒമർ ലുലു മയക്കുമരുന്നിന് അടിമയാണ്. തന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന്‌ സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശ പ്രകാരം കേസ് നെടുമ്പാശ്ശേരി സ്റ്റേഷനിലേക്ക്‌ കൈമാറുകയായിരുന്നുവെന്നും' നടി പറഞ്ഞു.