മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരെ ആക്രമിച്ചു; മൂന്ന് യുവതികൾ അറസ്റ്റിൽ

  1. Home
  2. Trending

മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരെ ആക്രമിച്ചു; മൂന്ന് യുവതികൾ അറസ്റ്റിൽ

arest


മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരെ ആക്രമിച്ച മൂന്ന് യുവതികൾ അറസ്റ്റിൽ. കാവ്യ, അശ്വിനി, പൂനം എന്നീ മൂന്ന് യുവതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയിൽ യുവതികൾ പാർട്ടിയിൽ പങ്കെടുക്കുകയും ശേഷം ബാറിൽ നിന്ന് പുറത്തിറങ്ങി പ്രശ്നമുണ്ടാക്കുകയുമായിരുന്നു. മുംബൈയിലെ റെസിഡൻഷ്യൽ പ്രദേശമായ വിരാറിലാണ് സംഭവമുണ്ടായത്. 

മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരെ ആക്രമിച്ചു; മുംബൈയിൽ മൂന്ന് യുവതികൾ  അറസ്റ്റിൽ

ഒരു റെസ്റ്റോറൻ്റ് ബാറിന് പുറത്ത് ചില സ്ത്രീകൾ ബഹളം വെക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ബാറിലെത്തിയ മറ്റ് ചിലരുമായി യുവതികൾ തർക്കമുണ്ടായതായും ഇവരോട് പ്രദേശത്ത് നിന്ന് പോകാൻ ആളുകൾ ആവശ്യപ്പെടുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് പൊലീസെത്തിയപ്പോഴാണ് യുവതികൾ പൊലീസുകാരുമായി തർക്കമുണ്ടായത്.

ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. യുവതികൾ പൊലീസ് ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലേർപ്പെടുകയും അവരെ അധിക്ഷേപിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. വനിതാ പൊലീസ് കോൺസ്റ്റബിളിൻ്റെ കൈ കടിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.