യുഡിഎഫ് കാലത്ത് കേരളം എല്ലാ മേഖലയിലും പിറകോട്ട് പോയി; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

  1. Home
  2. Trending

യുഡിഎഫ് കാലത്ത് കേരളം എല്ലാ മേഖലയിലും പിറകോട്ട് പോയി; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

Pinarayi


യുഡിഎഫ് കാലത്ത് കേരളം എല്ലാ മേഖലയിലും പുറകോട്ട് പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ യുഡിഎഫും ബിജെപിയും ഒരേപോലെ സംസ്ഥാന സർക്കാരിനെ എതിർക്കുകയാണ്. ആക്ഷേപങ്ങൾ ഉന്നയിക്കാനാണ് ഇന്ന് സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് സമരം ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷ വേദിയിൽ വെച്ചാണ് മുഖ്യമന്ത്രിയുടെ രൂക്ഷപ്രതികരണം.

സംസ്ഥാന സർക്കാരിനെതിരെ നുണകൾ പടച്ചുവിടുകയും പല ആവർത്തി അത് പ്രചരിപ്പിക്കുകയുമാണ് യുഡിഎഫ് ചെയ്യുന്നത്. പ്രതിപക്ഷത്തിന്റെ ഈ ശ്രമത്തിന് വലതുപക്ഷ മാധ്യമങ്ങളും കൂട്ടുനിൽക്കുകയാണ്. ഇതാണ് ഇതുവരെ കണ്ടത്. സംസ്ഥാന സർക്കാരിനെ ആക്രമിക്കാൻ കേന്ദ്ര സർക്കാരിനെ പ്രത്യേക രീതിയിൽ ഉപയോഗിക്കുന്ന നെറികേടാണ് ബിജെപി ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുപക്ഷം അധികാരത്തിൽ വരുന്നതിനു മുൻപുള്ള കേരളം നിരാശ ബാധിച്ച അവസ്ഥയിലായിരുന്നു. കേരളത്തിൽ അഴിമതി കൊടികുത്തി വാഴുകയായിരുന്നു. ഇത് യുഡിഎഫ് സൃഷ്ടിച്ചതാണ്. അവർ തന്നെയാണ് ഇപ്പോൾ സംസ്ഥാന സർക്കാർ വലിയ ദുരന്തമാണെന്ന് പറയുന്നത്. കേരളത്തിൽ യുഡിഎഫ് അധികാരത്തിലുള്ളതായിരുന്നു ദുരന്തം. അത് ജനങ്ങൾ തന്നെ മാറ്റി. പെൻഷൻ കുടിശിക തീർക്കുന്നതോടൊപ്പം ഇടത് ജനാധിപത്യ മുന്നണി സർക്കാർ അത് വർധിപ്പിച്ചെന്നും പിണറായി വിജയൻ അറിയിച്ചു.