ബിനോയ് വിശ്വത്തിനെതിരെ ഡിവൈഎഫ് ഐ; ഇരിക്കുന്ന പദവിക്ക് യോജിച്ച പ്രസ്താവനയാണോ നടത്തിയത്, ആലോചിക്കണം

  1. Home
  2. Trending

ബിനോയ് വിശ്വത്തിനെതിരെ ഡിവൈഎഫ് ഐ; ഇരിക്കുന്ന പദവിക്ക് യോജിച്ച പ്രസ്താവനയാണോ നടത്തിയത്, ആലോചിക്കണം

binoy


 

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഡിവൈഎഫ് ഐ. ഇരിക്കുന്ന പദവിക്ക് യോജിച്ച പ്രസ്താവനയാണോ നടത്തിയതെന്ന് ബിനോയ് വിശ്വം ആലോചിക്കണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹിം പറഞ്ഞു. 'ശക്തമായ മറുപടി പറയാൻ ഡിവൈഎഫ്ഐക്ക് അറിയാം. അങ്ങനെ ചെയ്താൽ ഇടതുപക്ഷ ഐക്യത്തിന് തടസമാകുമെന്നും ഏറ്റുമുട്ടൽ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എ. എ റഹിം പറഞ്ഞു. 

 എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം കഴിഞ്ഞദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. എസ്.എഫ്.ഐ തുടരുന്നത് പ്രാകൃതമായ സംസ്കാരമാണ്.പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിൻ്റെ അർഥം അറിയില്ല. എസ്എഫ്ഐ തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു

ഇതിന് മറുപടിയുമായി സി.പി.എം നേതാവ് എ.കെ ബാലനും  രംഗത്തെത്തിയിരുന്നു. എസ്.എഫ്.ഐ വഴിയിൽ കെട്ടിയ ചെണ്ടയല്ലെന്നും എസ്.എഫ്.ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ലെന്നും ബാലൻ പറഞ്ഞു.