'സുരേഷ് ഗോപിയ്ക്ക് നല്ലത് സിനിമാ അഭിനയം, എക്സിറ്റ് പോളിന് പിന്നിൽ പ്രത്യേക താൽപ്പര്യങ്ങൾ'; ഇപി ജയരാജൻ

  1. Home
  2. Trending

'സുരേഷ് ഗോപിയ്ക്ക് നല്ലത് സിനിമാ അഭിനയം, എക്സിറ്റ് പോളിന് പിന്നിൽ പ്രത്യേക താൽപ്പര്യങ്ങൾ'; ഇപി ജയരാജൻ

Ep jayarajan


കേരളത്തിൽ എൽഡിഎഫിന് മികച്ച നേട്ടം ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കേരളത്തിൽ ബിജെപി ഒരു സീറ്റും നേടില്ലെന്നും എക്സിറ്റ് പോൾ സിപിഎമ്മിനെതിരായ അജണ്ടയുടെ ഭാഗമാണെന്നും ഇപി ജയരാജൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ലെന്നും അദ്ദേഹത്തിന് നല്ലത് സിനിമാ അഭിനയം തന്നെയാണെന്നും ഇപി പരിഹസിച്ചു. 

എക്സിറ്റ് പോളിന് പിന്നിൽ പ്രത്യേക താൽപ്പര്യങ്ങളുണ്ടെന്ന് ഇപി ജയരാജൻ പറഞ്ഞു. ശാസ്ത്രീയമായ നിഗമനത്തിന്റെയോ ജനങ്ങളുടെ പൊതുവികാരങ്ങളെ നിരീക്ഷിച്ചോ അടിസ്ഥാനമാക്കിയല്ല എക്സിറ്റ് പോൾ. ഇടതുപക്ഷ വിരുദ്ധ മനോഭാവം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് ഇപി വിമർശിച്ചു. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്ന് എംവി ജയരാജൻ പറഞ്ഞു. എൽഡിഎഫ് പൊരുതി ജയിക്കും. ആദ്യ രണ്ട് റൗണ്ടിൽ തന്നെ ഇടതിന് മേൽക്കൈ കിട്ടും. യുഡിഎഫിന് ശക്തികേന്ദ്രങ്ങളിൽ ക്ഷീണമുണ്ടാകുമെന്നും എംവി ജയരാജൻ പറഞ്ഞു.