തുര്‍ക്കിയില്‍ വന്‍ ഭൂചലനം; 22പേര്‍ക്ക് പരിക്ക്

  1. Home
  2. Trending

തുര്‍ക്കിയില്‍ വന്‍ ഭൂചലനം; 22പേര്‍ക്ക് പരിക്ക്

EARTH


തുര്‍ക്കിയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 6.1 രേഖപ്പെടുത്തി. 22പേര്‍ക്ക് പരിക്കേറ്റതായി തുര്‍ക്കി ആരോഗ്യമന്ത്രി ഫറേത്തിന്‍ കോക്ക ട്വീറ്റ് ചെയ്തു. ഇതില്‍ ഒരാള്‍ ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂചലനം ഉണ്ടായപ്പോള്‍ ഭയന്ന് കെട്ടിടത്തില്‍ നിന്ന് ചാടിയ ആള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ഇസ്താംബൂളില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഗൊല്യാക ജില്ലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇസ്താംബൂളിലും ഭൂചലനം അനുഭവപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗൊല്യാക ജില്ലയിലെ പല മേഖലയിലും വൈദ്യുതി തടസ്സപ്പെട്ടു. അതേസമയം, ഭയപ്പെടേണ്ടതില്ലെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും തുര്‍ക്കി അധികൃതര്‍ അറിയിച്ചു.

ലോകത്ത് ഏറ്റവും കൂടുതല്‍ ഭൂചലനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് തുര്‍ക്കി. 2020 നവംബറില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 114 പേര്‍ കൊല്ലപ്പെടുകും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.