വൃദ്ധദമ്പതികൾ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

  1. Home
  2. Trending

വൃദ്ധദമ്പതികൾ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

pathanamthitta death


പത്തനംതിട്ടയില്‍ വൃദ്ധദമ്പതികളെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട വല്യന്തി സ്വദേശികളായ 70 വയസുള്ള അപ്പു നാരായണൻ, 65 വയസുള്ള രാജമ്മ എന്നിവരാണ് മരിച്ചത്. റേഡിയോയിൽ ഉച്ചത്തിൽ പാട്ട് വെച്ച ശേഷം തൂങ്ങി മരിച്ചു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മരുമകളും കൊച്ചുമക്കളും വീട്ടിൽ ഉണ്ടായിരുന്നു. ഇവർ കേൾക്കാതിരിക്കാനാണ് ഉച്ചത്തിൽ പാട്ട് വെച്ചത്. മാനസിക പ്രയാസമുള്ളവരാണോ എന്ന് സംശയിക്കുന്നുവെന്നും പോലീസ് അറിയിച്ചു.