സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധിപ്പിക്കും

  1. Home
  2. Trending

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധിപ്പിക്കും

electricity


കേരളത്തിൽ വൈദ്യുതിനിരക്ക് വർധിക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരണത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിഭവസമാഹരണത്തിനായാണ് നിരക്ക് വർധിപ്പിക്കുന്നതെന്ന് കെ.എൻ. ബാലഗോപാൽ അറിയിച്ചു. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയിൽ നിന്ന് യൂണിറ്റിന് 15 പൈസയാക്കി വർധിപ്പിച്ചു ഇതുവഴി 24 കോടി രൂപയുടെ അധികവരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ലൈസൻസികൾ വിൽക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിക്കും ഇതുവരെ ഈടാക്കിയിരുന്ന തീരുവ ആറ് പൈസയാണ്. ഇത് 10 പൈസയാക്കി വർധിപ്പിച്ചു. ഇതുവഴി 101.41 കോടി രൂപ അധികമായി ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.