വയനാട് പേര്യയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകള്‍ പിടിയില്‍

  1. Home
  2. Trending

വയനാട് പേര്യയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകള്‍ പിടിയില്‍

mavoist


വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുള്ള വെടിവെപ്പിൽ രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയിലെന്ന് സൂചന. ഒരു വനിതയും ഒരു പുരുഷനുമാണ് പിടിയിലായതെന്നാണ് സൂചന. തണ്ടര്‍ബോള്‍ട്ടും പൊലീസും വനമേഖലയില്‍ തെരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. പേര്യ 36 ലാണ് മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്. മേഖലയിൽ തിരച്ചിൽ തുടരുകയാണ്.ഇന്നലെ തണ്ടർ ബോൾട്ടിന്റെ സഹായത്തോടെ വനമേഖല കേന്ദ്രീകരിച്ച് തെരച്ചിൽ നടന്നുവരികയായിരുന്നു. ഇതിനിടെയിലാണ് വെടിവെപ്പ് ഉണ്ടായിരിക്കുന്നത്.

ഇതിനിടെ മാവോയിസ്റ്റ് പ്രവർത്തകനെ കൊയിലാണ്ടിയിൽ നിന്ന് പിടികൂടി. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കേഡർ അനീഷ് ബാബു ആണ് പിടിയിലായത്. തമിഴ്നാട് തിരുനൽവേലി സ്വദേശിയാണ്. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (SOG) ആണ് വൈകീട്ട് അഞ്ച് മണിയോടെ ഇയാളെ പിടികൂടിയത്.