സുരക്ഷാ പരിശോധനക്കിടെ ഏറ്റുമുട്ടൽ; കാശ്മീരിൽ ഒരു സൈനികന് വീരമൃത്യു

  1. Home
  2. Trending

സുരക്ഷാ പരിശോധനക്കിടെ ഏറ്റുമുട്ടൽ; കാശ്മീരിൽ ഒരു സൈനികന് വീരമൃത്യു

Kashmir


ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. തെക്കൻ കശ്മീരിലെ മോദെർഗാം ഗ്രാമത്തിൽ ഉച്ചയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് നടത്തിയ പരിശോധനക്കിടെയാണ് സുരക്ഷാ സേനക്ക് നേരെ ആക്രമണമുണ്ടായത്.  ഭീകരർക്കായുളള തെരച്ചിൽ തുടരുകയാണെന്ന് സേന അറിയിച്ചു.