എൻജിൻ തകരാർ; ഇൻഡിഗോ വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി

  1. Home
  2. Trending

എൻജിൻ തകരാർ; ഇൻഡിഗോ വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി

indigo flight


സാങ്കേതിക തകരാറിനെത്തുടർന്ന് വിശാഖപട്ടണത്തുനിന്നുള്ള ഇൻഡിഗോ വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. എൻജിൻ തകരാറിലായതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

ശനിയാഴ്ച രാവിലെ 10.53-ഓടെയാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തുമെന്ന അറിയിപ്പ് വിമാനത്താവള അധികൃതർക്ക് ലഭിച്ചത്. ഇതോടെ വിമാനത്താവളത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അഗ്നിരക്ഷാസേന ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും റൺവേയ്ക്ക് സമീപം ഒരുക്കിയിരുന്നു. മുൻകരുതൽ നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെ വിമാനം സുരക്ഷിതമായി റൺവേയിൽ ഇറക്കി. തുടർന്ന് യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തിൽ നിന്ന് പുറത്തെത്തിച്ചു. എൻജിൻ തകരാറിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വിമാനക്കമ്പനി അറിയിച്ചു.