ജസ്‌ന കേസിൽ അന്വേഷണം തുടരുകയാണെന്ന് സിബിഐ; വെളിപ്പെടുത്തൽ വൈകിയതിൽ കുറ്റബോധമെന്ന് മുൻ ലോഡ്ജ് ജീവനക്കാരി

  1. Home
  2. Trending

ജസ്‌ന കേസിൽ അന്വേഷണം തുടരുകയാണെന്ന് സിബിഐ; വെളിപ്പെടുത്തൽ വൈകിയതിൽ കുറ്റബോധമെന്ന് മുൻ ലോഡ്ജ് ജീവനക്കാരി

jesna


ജസ്‌ന തിരോധന കേസിൽ മുൻ ലോഡ്ജ് ജീവനക്കാരി നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ മുണ്ടക്കയത്തെത്തിയ സിബിഐ അന്വേഷണം സംഘം അന്വേഷണം ആരംഭിച്ചു. ഇതിൻറെ ഭാഗമായി വെളിപ്പെടുത്തൽ നടത്തിയ മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി സിബിഐ സംഘമെടുത്തു. രണ്ടര മണിക്കൂർ സമയം എടുത്താണ് സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്.

കേസിൽ അന്വേഷണം തുടരുകയാണെന്നും സിബിഐ അറിയിച്ചു. വെളിപ്പെടുത്തൽ നടത്താൻ വൈകിയതിൻറെ കാരണവും മൊഴി നൽകിയശേഷം മാധ്യമങ്ങളോട് മുൻ ലോഡ്ജ് ജീവനക്കാരി തുറന്നു പറഞ്ഞു. ലോഡ്ജ് ഉടമ പേടിപ്പിച്ചതുകൊണ്ടാണ് ഇതുവരെ ഒന്നും പറയാതിരുന്നത്. ലോഡ്ജ് ഉടമയായ ബിജവുമായുള്ള പ്രശ്‌നങ്ങളാണ് കാര്യങ്ങൾ തുറന്നു പറയാൻ വൈകിയത്. ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തിയിരുന്നു. ഇത്രയും കാലം ഇക്കാര്യം പറയാതിരുന്നത് ലോഡ്ജ് ഉടമയെ പേടിച്ചിട്ടാണ്. വെളിപ്പെടുത്തൽ നടത്താൻ വൈകിയതിൽ കുറ്റബോധം തോന്നുന്നുണ്ട്. സിബിഐയോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറയാനുള്ള കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞിട്ടുണ്ടെന്നും മുൻ ലോഡ്ജ് ജീവനക്കാരി പറഞ്ഞു.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് സിബിഐ സംഘം മുണ്ടക്കയത്ത് എത്തി വിവരങ്ങൾ ശേഖരിച്ചത്. മുണ്ടക്കയത്ത് ജസ്‌നയെ പോലൊരു പെൺകുട്ടിയെ കണ്ടെന്ന് സംശയമുള്ള ലോഡ്ജിൻറെ ഉടമ ബിജു സേവിയറിൻറെ മൊഴി സി ബി ഐ ഇന്നലെ രേഖപ്പെടുത്തിയിരുന്നു.