എക്സിറ്റ് പോൾ അനുകൂലം; 'എക്സിറ്റ്' ആവില്ലെന്ന ആത്മവിശ്വാസത്തിൽ എൻ.ഡി.എ; സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾ തുടങ്ങി

  1. Home
  2. Trending

എക്സിറ്റ് പോൾ അനുകൂലം; 'എക്സിറ്റ്' ആവില്ലെന്ന ആത്മവിശ്വാസത്തിൽ എൻ.ഡി.എ; സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾ തുടങ്ങി

modi


 എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ബിജെപിക്ക് അനുകൂലമായതോടെ മൂന്നാമതും സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി. ഇന്ത്യയുടെ സംസ്കാരവുമായി ചേർന്ന് നിൽക്കുന്ന ചടങ്ങാണ് ബിജെപി ആലോചിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം പ്രവചിക്കുന്നതായിരുന്നു പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ. എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ് എക്‌സിറ്റ് പോള്‍ ഫല പ്രകാരം 400 സീറ്റ് അവകാശപ്പെടുന്ന എന്‍ഡിഎക്ക് 358 സീറ്റില്‍ വരെ വിജയം ലഭിക്കും. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യാ മുന്നണിക്ക് 148 സീറ്റും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. മറ്റു കക്ഷികള്‍ 37 സീറ്റില്‍ വരെ വിജയിക്കുമെന്നാണ് പോള്‍ ഓഫ് പോള്‍സ് പ്രവചനം.

ലോക്സഭാ ഫലം പുറത്തുവരുന്നതിന് മുമ്പേ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവനിൽ തന്നെയെന്നാണ് സംശയം. ഇതിനായി രാഷ്ട്രപതി ഭവൻ അലങ്കാര പുഷ്പങ്ങളുടെ ടെണ്ടർ ക്ഷണിച്ചു. മെയ് 28 ന് ക്ഷണിച്ച ടെണ്ടർ ഇന്ന് തുറന്ന് പരിശോധിക്കും. അഞ്ച് ദിവസത്തിനകം ഓർഡർ പ്രകാരം പുഷ്പങ്ങൾ നൽകണമെന്നതാണ് ആവശ്യം. 21.97 ലക്ഷത്തോളം രൂപയുടെ പുഷ്പങ്ങളും ചെടികളും ആണ് അലങ്കാരത്തിന് ആവശ്യമായി വരുന്നത്.

വിജയ പ്രതീക്ഷയിൽ വിപുലമായ ആഘോഷ പരിപാടിക്കുള്ള ഒരുക്കങ്ങളുമായാണ് ബിജെപി മുന്നോട്ട് പോകുന്നത്. സതിപ്രതിജ്ഞാ ദിവസം തന്നെ വിദേശ രാജ്യങ്ങളിലെ നേതാക്കളുൾപ്പെടെ 10,000 ഓളം പേരെ പങ്കെടുപ്പിച്ച് ആഘോഷം നടത്താനാണ് ആലോചന. കർത്തവ്യപഥ് അല്ലെങ്കിൽ ഭാരത് മണ്ഡപം ആഘോഷങ്ങൾക്ക് വേദിയാകും.