എക്സിറ്റ് പോളുകള്‍; ബിജെപി പറഞ്ഞതുപോലെയുള്ള പ്രവചനം, കേരളത്തിൽ താമര വിരിയില്ല; ഇപി ജയരാജൻ

  1. Home
  2. Trending

എക്സിറ്റ് പോളുകള്‍; ബിജെപി പറഞ്ഞതുപോലെയുള്ള പ്രവചനം, കേരളത്തിൽ താമര വിരിയില്ല; ഇപി ജയരാജൻ

Ep Jayarajanഎക്സിറ്റ് പോളുകള്‍ വിശ്വസിക്കുന്നില്ല.  ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ. എക്സിറ്റ് പോളുകള്‍ തയ്യാറാക്കിയവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടാകുമെന്നും ബിജെപിയും മോദിയും പറഞ്ഞതുപോലെയുള്ള ഫലമാണ് പുറത്ത് വന്നതെന്നും ഇപി ജയരാജൻ ഒരു സ്വകാര്യ ചാനലിനൊട് പറഞ്ഞു. ശാസ്ത്രീയമായ നിഗമനത്തിന്‍റെയോ ജനങ്ങളുടെ പൊതുവികാരങ്ങളെ നിരീക്ഷിച്ചോ അടിസ്ഥാനമാക്കിയല്ല എക്സിറ്റ് പോള്‍. അതില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന് സംശയിക്കുകയാണ്.

ബിജെപി പറഞ്ഞതുപോലെയുള്ള പ്രവചനമാണ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ അത് വിശ്വസനീയമല്ല. ഇതുവരെ ബിജെപി പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കാനും ശക്തിപ്പെടുത്താനുമുള്ള ഒരു നിലപാടാണ് എല്ലാ എക്സിറ്റ് പോളുകളും സ്വീകരിച്ചിട്ടുള്ളത്.  അതുകൊണ്ട്  ഇന്ത്യ മുന്നണി നേതാക്കള്‍ പറഞ്ഞതുപോലെ വോട്ടെണ്ണല്‍ സമയത്ത് അതീവ ജാഗ്രതയുണ്ടാകണം. എല്ലാ മേഖലയിലും ജാഗ്രതയോടെ ചിന്തിക്കേണ്ടതുണ്ടെന്ന ഇന്ത്യ മുന്നണിയുടെ നിലപാട് ശരിവെക്കുന്നതാണ് എക്സിറ്റ് പോള്‍ ഫലം.