മധ്യപ്രദേശിലെ പടക്കനിർമ്മാണ ശാലയിൽ സ്‌ഫോടനം; 6 മരണം, 59 പേർക്ക് പരിക്ക്

  1. Home
  2. Trending

മധ്യപ്രദേശിലെ പടക്കനിർമ്മാണ ശാലയിൽ സ്‌ഫോടനം; 6 മരണം, 59 പേർക്ക് പരിക്ക്

madhya-pradesh


മധ്യപ്രദേശിലെ ഹാർദ ജില്ലയിലെ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ 6 പേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റു. പടക്ക നിർമ്മാണ ശാലയിൽ വൻസ്‌ഫോടനമാണ് ഉണ്ടായത്. ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

സ്‌ഫോടനത്തിൽ നിരവധി വീടുകൾ കത്തി നശിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കുകയാണ് അധികൃതർ. അതേസമയം, സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.