വടകരയിൽ കോൺഗ്രസ് നേതാക്കളുടെ വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു; ആക്രമണത്തിൽ വീടിന് കേടുപാടുകള്‍ സംഭവിച്ചു

  1. Home
  2. Trending

വടകരയിൽ കോൺഗ്രസ് നേതാക്കളുടെ വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു; ആക്രമണത്തിൽ വീടിന് കേടുപാടുകള്‍ സംഭവിച്ചു

house

വടകര കരുവഞ്ചേരിയിൽ കോൺഗ്രസ് നേതാക്കളുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മുതുവീട്ടിൽ ബാബു, പാലയാട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിഷ്ണുദാസ് എന്നിവരുടെ വീടിന് നേരെയാണ് ആക്രമണം. 

ഇന്നലെ അർധരാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം. ആക്രമണത്തിൽ വീടിന്റെ ചുമരിനും വാതിലിനും മേൽക്കൂരയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. പയ്യോളി പൊലീസിൽ പരാതി നൽകി.