'ഞാന്‍ കുട്ടികള്‍ക്കൊപ്പം'; കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ ഫഹദ് ഫാസില്‍

  1. Home
  2. Trending

'ഞാന്‍ കുട്ടികള്‍ക്കൊപ്പം'; കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ ഫഹദ് ഫാസില്‍

fahad


കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതീയതയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിനു പിന്തുണയുമായി നടന്‍ ഫഹദ് ഫാസില്‍. താന്‍ കുട്ടികള്‍ക്കൊപ്പമാണ് എന്നാണ് താരം പറഞ്ഞത്. പുതിയ ചിത്രം തങ്കത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു താരം.

ചെയര്‍മാന്‍ രാജിവെച്ചതിനെക്കുറിച്ചു ഫഹദ് പറഞ്ഞു. എല്ലാം ഉടനെ തീര്‍പ്പാക്കി കുട്ടികള്‍ക്ക് അവരുടെ പഠനം തുടരാന്‍ സാധിക്കട്ടെയെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ശങ്കര്‍ മോഹന്‍ രാജിവച്ചത്. എന്നാല്‍ ചെയര്‍മാന്റെ രാജികൊണ്ട് സമരം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. മുന്നോട്ടുവച്ച ബാക്കി ആവശ്യങ്ങള്‍ കൂടി അംഗീകരിക്കണം എന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.