കേന്ദ്ര ബജറ്റില്‍ അവഗണന; കർഷക നേതാക്കൾ പാർലമെൻ്റിലെത്തി രാഹുൽ ​ഗാന്ധിയെ കാണും

  1. Home
  2. Trending

കേന്ദ്ര ബജറ്റില്‍ അവഗണന; കർഷക നേതാക്കൾ പാർലമെൻ്റിലെത്തി രാഹുൽ ​ഗാന്ധിയെ കാണും

rahul


 


കർഷക നേതാക്കൾക്ക് പാര്‍ലമെന്‍റില്‍ രാഹുൽ ഗാന്ധിയെ കാണാൻ അനുമതി ലഭിച്ചു. രാഹുൽ പാർലമെൻ്റിൻ്റെ പുറത്തേക്ക് പോകുമെന്ന് അറിയച്ചതോടെ കർഷകർക്ക് സന്ദർശനാനുമതി നൽകുകയായിരുന്നു. നേരത്തെ പാര്‍ലമെന്‍റില്‍ കര്‍ഷക നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുമതി ലഭിച്ചിരുന്നില്ല. 

പാര്‍ലമെന്‍റിലെ തന്‍റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. കര്‍ഷകരായാതിനാലാവാം കൂടിക്കാഴ്ച അനുവദിക്കാത്തതെന്നും, അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുമെന്നുമായിരുന്നു രാഹുല്‍ ഗാന്ധി ഇതിനെ കുറിച്ച്  പ്രതികരിച്ചത്. എന്നാൽ പാര്‍ലമെന്‍റ് ആക്രമണത്തിന് ശേഷം സന്ദര്‍ശകര്‍കരെ കടത്തി വിടാറില്ലെന്നായിരുന്നു സുരക്ഷ വിഭാഗത്തിന്‍റെ പ്രതികരണം. വിവാദമായതോടെയാണ് അനുമതി നൽകിയത്