കോഴിക്കോട് കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു; പൊള്ളലേറ്റത് കഴുത്തിൽ, ചികിത്സ തേടി

  1. Home
  2. Trending

കോഴിക്കോട് കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു; പൊള്ളലേറ്റത് കഴുത്തിൽ, ചികിത്സ തേടി

sun


 

കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു. ആനയാം കുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. വാഴത്തോട്ടത്തിൽ പോയിവരുമ്പോളാണ് സൂര്യാഘാതമേറ്റത്. കഴുത്തിലാണ് പൊള്ളലേറ്റത്. ഇയാൾ മുക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. സംസ്ഥാനത്ത് ചൂട് വർധിച്ചുവരുന്ന സാ​ഹചര്യത്തിൽ തൊഴിൽ സമയത്തിലടക്കം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 


അതേസമയം, സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുകയാണ്. എല്ലാ ജില്ലകളിലും സാധാരണയെക്കാൾ 2 മുതൽ 3°C വരെ താപനില ഉയരാം. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 38°C വരെ താപനില ഉയരാം. മലപ്പുറം, എറണാകുളം ജില്ലകളിൽ 37°C വരെയും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ 35°C വരെയും താപനില ഉയരാം. വയനാട്, കൊല്ലം ജില്ലകളിൽ 34°C വരെയും,
തിരുവനന്തപുരത്ത് 33 °C വരെയും ഇടുക്കിയിൽ32 °C താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.