വ്യാജ തെരഞ്ഞെടുപ്പ് കാർഡ് വിവാദം: ഏതന്വേഷണവും നടക്കട്ടെ, ആർക്കും പരാതി കൊടുക്കാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

  1. Home
  2. Trending

വ്യാജ തെരഞ്ഞെടുപ്പ് കാർഡ് വിവാദം: ഏതന്വേഷണവും നടക്കട്ടെ, ആർക്കും പരാതി കൊടുക്കാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

rahul mankoottil


വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്ന പരാതിയിൽ ഏത് അന്വേഷണവും നടക്കട്ടെയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ. തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്നതിൽ ഞങ്ങൾക്ക് യാതൊരു ആശങ്കയും ഇല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആർക്കുവേണമെങ്കിലും പരാതി കൊടുക്കാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. 

കെ സുരേന്ദ്രൻ നാളിതുവരെ വ്യാജ ആരോപണമല്ലാതെ ഒന്നും നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് ജയിക്കാനും അട്ടിമറിക്കാനും ഉള്ളതാണെന്നാണ് സുരേന്ദ്രന്റെ ധാരണ. ഇലക്ഷൻ കമ്മീഷന് കൃത്യമായ വിശദീകണം നൽകും. അത്രത്തോളം കുറ്റമറ്റ രീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കെ.സുധാകരൻ പോലും തെരെഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് തെരെഞ്ഞെടുപ്പ് രീതിയെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ലീഗ് ഡയറക്ടർ സ്ഥാനത്തെക്കുറിച്ചുള്ള അഭിപ്രായം പാർട്ടിക്കകത്ത് പറയുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ഇലക്ഷൻ കമ്മീഷൻ വിഷയം ഗൗരവമായി എടുത്തത് സ്വാഗതം ചെയ്യുന്നു. കേരളാ പോലീസിൽ നിന്ന് സാധാരണക്കാർക്ക് നീതി കിട്ടില്ല. ഇങ്ങനെയുള്ള പരാതി നൽകുമ്പോൾ ഡിവൈഎഫ്ഐക്കെങ്കിലും നീതി കിട്ടുമോ എന്ന് നോക്കാം. ഡിവൈഎഫ്ഐക്ക് ഇത്തരത്തിൽ താഴെ തട്ടു മുതൽ ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുമോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.