സെക്രട്ടേറിയറ്റില്‍ വ്യവസായമന്ത്രി പി.രാജീവിന്റെ ഓഫിസ് ഉള്‍പ്പെടുന്ന ബ്ലോക്കിൽ തീപിടിത്തം

  1. Home
  2. Trending

സെക്രട്ടേറിയറ്റില്‍ വ്യവസായമന്ത്രി പി.രാജീവിന്റെ ഓഫിസ് ഉള്‍പ്പെടുന്ന ബ്ലോക്കിൽ തീപിടിത്തം

fire

സെക്രട്ടേറിയറ്റിൽ നോർത്ത് സാൻവിച്ച് ബ്ലോക്കിൽ രാവിലെ തീപിടിത്തം. വ്യവസായമന്ത്രി പി.രാജീവിന്റെ ഓഫിസ് ഉള്‍പ്പെടുന്ന ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഈ ബ്ലോക്കിൽ നാലാം നിലയിലാണ്. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.

പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ഏതെങ്കിലും ഫയലുകൾ കത്തിനശിച്ചോ എന്നതിൽ വ്യക്തതയില്ല. എങ്ങനെയാണ് തീ പടർന്നതെന്നതിലും വ്യക്തതയില്ല.