എറണാകുളത്ത് ആക്രി കടയിൽ വൻ തീപ്പിടിത്തം; ഫയർഫോഴ്‌സ് തീ നിയന്ത്രണവിധേയമാക്കി

  1. Home
  2. Trending

എറണാകുളത്ത് ആക്രി കടയിൽ വൻ തീപ്പിടിത്തം; ഫയർഫോഴ്‌സ് തീ നിയന്ത്രണവിധേയമാക്കി

fire


എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപമുള്ള ആക്രി കടയിൽ വൻ തീപ്പിടിത്തം. ഇന്ന് വൈകുന്നേരം നാലരയോടെയാണ് കടയിൽ നിന്ന് വലിയ രീതിയിൽ തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ സ്ഥലത്തെത്തിയ മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സംഘം നടത്തിയ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.

സമീപത്തെ കടയിൽ നടന്ന വെൽഡിങ് ജോലികൾക്കിടെ തെറിച്ച തീപ്പൊരികളിൽ നിന്നാകാം തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ജനവാസമേഖലയായ പുല്ലേപ്പടിയിൽ നിരവധി കടകളും അപ്പാർട്ട്‌മെന്റുകളും ഈ കടയ്ക്ക് സമീപത്തായുണ്ട്. അതിനാൽ തന്നെ തീ പടർന്നത് ആദ്യഘട്ടത്തിൽ നാട്ടുകാർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.

ഫയർഫോഴ്‌സിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. തീപ്പിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.