തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപ്പിടിത്തം; രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ തീപ്പിടിത്തം. അത്യാഹിത വിഭാഗത്തിലാണ് തീ പടർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തെത്തുടർന്ന് വാർഡുകളിൽ ചികിത്സയിലായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും അടിയന്തരമായി മറ്റ് ബ്ലോക്കുകളിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്‌സും ആശുപത്രി ജീവനക്കാരും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല. ആശുപത്രിയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്.
