ബ്രഹ്മപുരം തീപിടിത്തം; രക്ഷാപ്രവർത്തകരെ ഇന്ന് ആദരിക്കും

  1. Home
  2. Trending

ബ്രഹ്മപുരം തീപിടിത്തം; രക്ഷാപ്രവർത്തകരെ ഇന്ന് ആദരിക്കും

BRAHMAPURAM


ബ്രഹ്മപുരത്തെ തീയണയ്ക്കാന്‍ ദിനരാത്രങ്ങളില്ലാതെ സേവനം ചെയ്ത രക്ഷാപ്രവര്‍ത്തകരെ ആദരിക്കുന്നു. അഗ്നിരക്ഷാ സേനയെയും സിവില്‍ ഡിഫന്‍സ് ടീമിനെയുമാണ് ആദരിക്കുന്നത്. ഇന്ന് വൈകിട്ട് ആറ് മണിക്ക് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യാതിഥിയാകും.

അഗ്നിരക്ഷാ സേനയോടൊപ്പം പ്രവർത്തിച്ച ഹോംഗാര്‍ഡ്‌സ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, പെട്രോനെറ്റ് എല്‍.എന്‍.ജി, ബി.പി.സി.എല്‍, സിയാല്‍ എന്നിവരോടൊപ്പം ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികളെയും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചിരുന്നു. 

ഇതിനിടെ ബ്രഹ്മപുരം വിഷയത്തില്‍ ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി ചട്ടം 300 അനുസരിച്ച് പ്രത്യേക പ്രസ്താവന നടത്തും. അപകടമുണ്ടായി രണ്ടാഴ്‌ച ആവാനായിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിരുന്നില്ല. മുഖ്യമന്ത്രി വിഷയത്തിൽ നിന്നും ഒളിച്ചോടുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇതേ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസവും പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു.