കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു; ഭക്ഷണം, താമസം സൗജന്യം

  1. Home
  2. Trending

കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു; ഭക്ഷണം, താമസം സൗജന്യം

ayodhya


കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു. തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്ന് രാവിലെ പത്ത് മണിക്കാണ് ട്രെയിന്‍ യാത്ര മുൻ കേന്ദ്ര റെയിൽവേ ഒ രാജഗോപാൽ ആണ് ട്രെയിൻ ഫ്ലാഗ് ഓഫ്‌ ചെയ്തത്. 20 കൊച്ചുകൾ ഉള്ള ആസ്ത ട്രെയിനിൽ 972 യാത്രക്കാരാണ് ഉള്ളത്.

ബിജെപിയുടെ നേതൃത്വത്തിലാണ് അയോധ്യ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ടിക്കറ്റിനുള്ള പണം യാത്രക്കാര്‍ നല്‍കണം. ഭക്ഷണം, താമസം, ദര്‍ശനം എന്നിവക്കുള്ള സൗകര്യങ്ങള്‍ പാര്‍ട്ടിയാണ് ഒരുക്കുക. നാഗര്‍കോവില്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതില്‍ ആദ്യ സര്‍വീസ് ജനുവരി 30ന് ആരംഭിക്കുമെന്നായിരുന്നു അറിയിച്ചതെങ്കിലും പിന്നീട് റദ്ദാക്കി.