തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ അഞ്ചു വയസുകാരന് ഗുരുതര പരിക്ക്

  1. Home
  2. Trending

തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ അഞ്ചു വയസുകാരന് ഗുരുതര പരിക്ക്

dog


കൊല്ലത്ത് അഞ്ചു വയസുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. കുണ്ടറയിൽ ഇളമ്പള്ളൂർ ഏജന്റ് മുക്കിൽ തിലകൻ-ഇന്ദു ദമ്പതികളുടെ മകൻ നീരജിനാണ് പരിക്കേറ്റത്. ജന്മനാ ഇരുവൃക്കകളും തകരാറിലായ കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അഞ്ചിലധികം നായ്‌ക്കൾ ചേർന്നാണ് കുട്ടിയെ ആക്രമിച്ചത്. മൂത്രം ഒഴിക്കാനായി മുറ്റത്തേക്ക് ഇറങ്ങിയപ്പോളായിരുന്നു ആക്രമണം.

നായ്‌ക്കൾ കുട്ടിയെ 200 മീറ്ററോളം വലിച്ചിഴച്ച് കൊണ്ട് പോയി. ആക്രമണത്തിൽ തലയ്‌ക്കും മുതുകിലും സ്വകാര്യ ഭാഗത്തും ഗുരുതരമായി പരുക്കേറ്റ കുട്ടി ജില്ല ആശുപത്രിയിൽ ചികിത്സ തേടി.