ഫോറൻസിക് സർജൻ ഡോ. ഷേർളി വാസു അന്തരിച്ചു
ഫോറൻസിക് വിദഗ്ധ ഡോ. ഷേർലി വാസു അന്തരിച്ചു. 68 വയസ്സായിരുന്നു. മെഡിക്കൽ കോളേജിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം സ്വകാര്യ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം അധ്യക്ഷയായി ജോലി ചെയ്തു വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു.
ചേകന്നൂർ മൗലവി കേസ്, സൗമ്യ കേസ് അടക്കം സംസ്ഥാനത്തെ ശ്രദ്ധേയമായ പല കേസുകളിലും പോസ്മോർട്ടം നടത്തിയത് ഡോക്ടർ ഷേർലി വാസുമായിരുന്നു. കേരളം കണ്ട മികച്ച ഫോറൻസിക് വിദഗ്ധരിലൊരാളാണ് ഡോക്ടർ ഷേർളി വാസു. കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിലെ ഫോറൻസിക് സർജനും കൂടിയാണ്.
1981 ലാണ് ഡോക്ടറായി സേവനം ആരംഭിക്കുന്നത്. 2016 ൽ തൃശൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പലായിരിക്കെ സർക്കാർ സർവീസിൽ നിന്നും വിരമിച്ചു. തുടർന്ന് സ്വകാര്യ മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗം മേധാവിയായി പ്രവർത്തിച്ചു വരികയായിരുന്നു. പോസ്റ്റ്‌മോർട്ടം ടേബിൾ എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.
