പെൻസിൽ വായിൽ കുടുങ്ങിയതിനെ തുടർന്ന് ഗുരുതരവസ്ഥയിലായ വേഴാമ്പലിനെ രക്ഷിച്ചു

  1. Home
  2. Trending

പെൻസിൽ വായിൽ കുടുങ്ങിയതിനെ തുടർന്ന് ഗുരുതരവസ്ഥയിലായ വേഴാമ്പലിനെ രക്ഷിച്ചു

  rrt     rescue 


പെൻസിൽ വായിൽ കുടുങ്ങിയതിനെ തുടർന്ന് ഗുരുതരവസ്ഥയിലായ വേഴാമ്പലിനെ വനംവകുപ്പിന്റെ ദ്രുതകർമ്മ സേന (ആർആർടി) അംഗങ്ങൾ രക്ഷിച്ചു. വൈത്തിരിക്കടുത്ത പൊഴുതന അച്ചൂർ സർക്കാർ തളർന്ന നിലയിൽ കോഴി വേഴാമ്പലിന്റെ കുഞ്ഞിനെ കണ്ടെത്തിയത്. കൽപ്പറ്റയിൽ നിന്നെത്തിയ ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം അംഗങ്ങളാണ് വേഴാമ്പലിന്റെ വായിൽ നിന്ന് പെൻസിൽ പുറത്തെടുത്തത്. വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. പക്ഷി അവശനിലയിലായ കാര്യം സ്‌കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം എത്തുകയായിരുന്നു.

തുടർന്ന് വേഴാമ്പലിനെ വനംവകുപ്പിന്റെ ഓഫീസിൽ എത്തിച്ച് വിശദമായ പരിശോധന നടത്തുകയായിരുന്നു. ഈ സമയത്താണ് തൊണ്ടയുടെ ഒരു ഭാഗത്ത് പെൻസിലിന്റെ കഷ്ണം കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് ഇത് പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു. അൽപ്പസമയത്തെ പരിശ്രമത്തിന് ശേഷമാണ് പ്രശ്‌നങ്ങളൊന്നുമില്ലാതെ പെൻസിൽ വേഴാമ്പലിന്റെ തൊണ്ടയിൽ നിന്ന് പെൻസിൽ കഷ്ണം പുറത്തെടുത്തത്. വേഴാമ്പലിന് പരിക്കുകൾ ഒന്നുമില്ല. നിരീക്ഷണത്തിന് ശേഷം വേഴാമ്പലിനെ വനത്തിലേക്ക് വിട്ടു.