സിപിഎം മുൻ ലോക്കൽ സെക്രട്ടറി ബിജെപിയിൽ

  1. Home
  2. Trending

സിപിഎം മുൻ ലോക്കൽ സെക്രട്ടറി ബിജെപിയിൽ

bjp


സിപിഎമ്മിൽനിന്നു രാജി പ്രഖ്യാപിച്ച മുൻ ലോക്കൽ സെക്രട്ടറി ബിജെപി അംഗത്വം സ്വീകരിച്ചു. ഏനാത്ത് കിഴക്കുപുറം കുഴിയത്ത് അരുൺ കുമാറിനെ ബിജെപി അടൂർ മണ്ഡലം കമ്മിറ്റി ഓഫിസിൽ നടന്ന യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സ്വീകരിച്ചു.

സിപിഎമ്മിന്റേത് ഇരട്ടത്താപ്പാണെന്നും തെറ്റു തിരുത്തുകയല്ല കൂടുതൽ തെറ്റിലേക്കു പോവുകയാണെന്നും കെ.സുരേന്ദ്രൻ വിമർശിച്ചു. സഹകരണ ബാങ്കുകളിൽ വലിയ ക്രമക്കേടുകൾ നടത്തുന്നത് സിപിഎമ്മാണെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയാണ് സിപിഎം പണം സമ്പാദിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഏനാത്തെ സഹകരണ ബാങ്കുകളിലെ അഴിമതി സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിനു മുന്നിൽ ചൂണ്ടിക്കാട്ടിയിട്ടും നടപടി എടുത്തില്ലെന്നാരോപിച്ചാണ് മുൻ ലോക്കൽ സെക്രട്ടറിയായ അരുൺ കുമാർ പാർട്ടി വിട്ടത്. ഇതു നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. തുടർന്ന് ഇയാളെ സിപിഎം ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. പിന്നാലെ ഏനാത്ത് റീജനൽ സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിലെ അറ്റൻഡറായ അരുൺ കുമാറിനെ ബാങ്കിൽ നിന്ന് സസ്പെൻഡും ചെയ്തു.