മുൻ എംഎൽഎ കെ.മുഹമ്മദാലി അന്തരിച്ചു

  1. Home
  2. Trending

മുൻ എംഎൽഎ കെ.മുഹമ്മദാലി അന്തരിച്ചു

muhammad ali


മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുഹമ്മദാലി (74) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 15 വർഷമായി സജീവ രാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. 

ആലുവയിൽ നിന്ന് തുടർച്ചയായി അഞ്ചു തവണ (6, 7, 8, 9, 10, 11 നിയമസഭകളിൽ) നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദീർഘകാലമായി എ.ഐ.സി.സി അംഗമായിരുന്ന അദ്ദേഹം കുറച്ചു നാളുകളായി പാർട്ടിയിൽ നിന്ന് അകന്ന് നിൽക്കുകുകയായിരുന്നു. ആലുവ പാലസ് റോഡ് ചിത്ര ലൈനിൽ ഞർളക്കാടൻ എ. കൊച്ചുണ്ണി- നബീസ ദമ്പതികളുടെ മകനായിരുന്നു.

കെ.എസ്.യു (1966-68), യൂത്ത് കോൺഗ്രസ് (1968-72) എറണാകുളം ജില്ലാ പ്രസിഡൻറ്, കെ.പി.സി.സി ജനറൽ സെക്രട്ടറി (1972-75), ഡി.സി.സി വൈസ് പ്രസിഡൻറ് (1976), കെ.പി.സി.സി നിർവാഹക സമിതിയംഗം, എ.ഐ.സി.സി അംഗം (1973), എം.ജി യൂനിവേഴ്‌സിറ്റി സെനറ്റ് അംഗം, കുസാറ്റ് സെനറ്റംഗം, കെ.ടി.ഡി.സി ഡയറക്ടർ ബോർഡ് അംഗം, കേരള സ്‌പോർട്‌സ് കൗൺസിൽ അംഗം എന്നീ പദവികളിൽ വഹിച്ചിട്ടുണ്ട്.