ഉപ്പുതറ കൂട്ട ആത്മഹത്യ; 4 പേരുടേതും തൂങ്ങിമരണം

  1. Home
  2. Trending

ഉപ്പുതറ കൂട്ട ആത്മഹത്യ; 4 പേരുടേതും തൂങ്ങിമരണം

family


ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേർ ജീവനൊടുക്കിയ സംഭവം ആത്മഹത്യ.  നാലുപേരുടേതും തൂങ്ങിമരണം എന്നാണ്  പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കുട്ടികളെ കെട്ടി തൂക്കിയ ശേഷം ഇരുവരും തൂങ്ങിമരിച്ചത് ആകാമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.  അതേസമയം മരിച്ച രേഷ്മ രണ്ട് മാസം ഗർഭിണിയാണെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഉപ്പുതറ ഒൻപതേക്കർ പട്ടത്തമ്പലം വീട്ടിൽ സജീവ് മോഹനൻ(36), ഭാര്യ രേഷ്മ(25), മക്കളായ ദേവൻ(5), ദിയ(4) എന്നിവരെയാണ് ഇന്നലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം ആത്മഹത്യയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുടെ ആരോപണത്തിൽ ഉപ്പുതറ പോലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യയ്ക്ക് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് കണ്ടെത്താൻ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയും ശേഖരിക്കുന്നുണ്ട്. കട്ടപ്പനയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.