പെൻഷൻ നൽകിയിട്ട് നാല് മാസം; ജീവിതം വഴി മുട്ടി ജനങ്ങൾ, കോടികൾ മുടക്കി സർക്കാരിന്റെ 'കേരളീയം '

  1. Home
  2. Trending

പെൻഷൻ നൽകിയിട്ട് നാല് മാസം; ജീവിതം വഴി മുട്ടി ജനങ്ങൾ, കോടികൾ മുടക്കി സർക്കാരിന്റെ 'കേരളീയം '

kerala


സാധാരണക്കാരന് കൈതാങ്ങാവുന്ന ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് നാല് മാസമായി. ഇന്നും പെൻഷൻകാത്തിരിക്കുന്ന 50 ലക്ഷം പേർ ഉണ്ട്. എന്നിട്ടും സർക്കാരിന്റെ കേരളീയം എന്ന സംസ്‌ക്കാരിക പരിപാടിക്ക് സർക്കാർ ചെലവാക്കുന്നത് കോടികൾ. കടമെടുപ്പ് പരിധി കഴിയാറായതും സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വായ്പ നിഷേധിച്ചതുമാണ് ക്ഷേമ പെന്‍ഷനില്‍ ഇത്ര വലിയ കുടിശികയുടെ കാരണമായി സര്‍ക്കാര്‍ നിരത്തുന്ന ന്യായങ്ങള്‍. എല്ലാ മാസവും ക്ഷേമ പെന്‍ഷന്‍ കൃത്യമായി നല്‍കുമെന്ന രാഷ്ട്രീയ പ്രഖ്യാപനത്തോടെ അധികാരത്തിലെത്തിയ ഇടതുസര്‍ക്കാരിന്‍റെ കാലത്ത് ഇത്ര ദീര്‍ഘകാലം ക്ഷേമപെന്‍ഷന്‍ മുടങ്ങുന്നത് ഇതാദ്യമായാണ്. ഒരു പാട് ഒച്ചവെച്ച ശേഷമാണ് ഓണക്കാലത്ത് കുടിശിക തീര്‍ത്തു കൊടുത്തത്. ഓണം കഴിഞ്ഞ ശേഷം ക്ഷേമ പെന്‍ഷന്‍കാരെ തിരിഞ്ഞു നോക്കിയിട്ടില്ല സര്‍ക്കാര്‍. രണ്ടു മാസത്തെ പെന്‍ഷന്‍ കുടിശിക തീര്‍ക്കണമെങ്കില്‍ പോലും 2000 കോടി വേണം.

വേഗം കൊടുക്കുമെന്നൊക്കെ മന്ത്രിമാര്‍ ഇടയ്ക്കിടെ പറയുന്നുണ്ട്. എപ്പോള്‍ കൊടുക്കുമെന്ന ചോദ്യത്തിനു പക്ഷേ കൃത്യമായൊരുത്തരം അവര്‍ക്കുമില്ല. പെന്‍ഷന്‍ മുടങ്ങിയ പാവം മനുഷ്യരുടെ ദുരവസ്ഥയ്ക്കിടയിലും തലസ്ഥാനത്ത് കോടികള്‍ പൊടിച്ച് കേരളീയം നടത്തുന്ന നവകേരള വിരോധാഭാസത്തിന്‍റെ തിരക്കിലാണല്ലോ അവരും.