സംസ്ഥാനത്തെ നാലിനം പെൻഷൻ 1600 രൂപയായി ഉയർത്തി; വർധന ഡിസംബർ മുതൽ പ്രാബല്യത്തിൽ വരും

  1. Home
  2. Trending

സംസ്ഥാനത്തെ നാലിനം പെൻഷൻ 1600 രൂപയായി ഉയർത്തി; വർധന ഡിസംബർ മുതൽ പ്രാബല്യത്തിൽ വരും

k n balagopal


സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. വിശ്വകർമ്മ, സർക്കസ്‌, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ്‌ ഉയർത്താൻ തീരുമാനമായത്. അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയാണ്‌.

അവശ കായികതാരങ്ങൾക്ക്‌ 1300 രൂപയും സർക്കസ്‌ കലാകാർക്ക്‌ 1200 രൂപയും, വിശ്വകർമ്മ പെൻഷൻ 1400 രൂപയുമാണ്‌ ലഭിച്ചിരുന്നത്‌. കഴിഞ്ഞ ദിവസം, അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയർത്തിയിരുന്നു. അങ്കണവാടി, ആശ ജീവനക്കാർക്ക് 1000 രൂപ വരെയാണ്‌ വേതനം വർധിപ്പിച്ചിരിക്കുന്നത്. 88,977 പേർക്ക്‌ ഇതിന്റെ നേട്ടം ലഭിക്കും.

അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്ത് വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ളവർക്ക്‌ നിലവിലുള്ള വേതനത്തിൽ നിന്ന് 1000 രൂപ വർധിപ്പിച്ചു. മറ്റുള്ളവർക്കെല്ലാം 500 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. 62,852 പേർക്കാണ്‌ വേതന വർധന ലഭിക്കുക. ഇതിൽ 32,989 പേർ വർക്കർമാരാണ്‌.

ആശ വർക്കർമാരുടെ വേതനത്തിലും 1000 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 26,125 പേർക്കാണ്‌ ഇതിന്റെ നേട്ടം ലഭിക്കുക. ഇരു വർധനകളും ഡിസംബർ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.