നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം വേണം; കോടതിയെ സമീപിച്ച് മുൻ എം.എൽ.എമാർ

  1. Home
  2. Trending

നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം വേണം; കോടതിയെ സമീപിച്ച് മുൻ എം.എൽ.എമാർ

Legislative assembly case


നിയമസഭാ കയ്യാങ്കളി കേസില്‍ തുടരന്വേഷണം നടത്തണമെന്നവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി മുന്‍ ഇടത് എം.എല്‍.എമാര്‍. എം.എല്‍.എമാരായിരുന്ന ഇ.എസ്. ബിജിമോള്‍, ഗീതാ ഗോപി എന്നിവരാണ് വിചാരണ നീട്ടാന്‍ പുതിയ വാദവുമായി തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഹര്‍ജി നൽകിയത്. വെവ്വേറെ ഹര്‍ജികളാണ് രണ്ടുപേരും സമർപ്പിച്ചിരിക്കുന്നത്. 

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച കാര്യം അടുത്തിടെയാണ് അറിഞ്ഞത്. അതുകൊണ്ട് ഇപ്പോഴാണ് കുറ്റപത്രം വായിച്ചത്. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് കുറ്റപത്രത്തിലെ അപാകതകള്‍ കണ്ടെത്തിയതെന്നാണ് രണ്ടുപേരും ഹർജിയിൽ പറയുന്നത്. 

കയ്യാങ്കളിക്കിടെ യു.ഡി.എഫ്. എം.എല്‍.എമാരില്‍ നിന്നും തങ്ങൾക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ ചികിത്സാ രേഖകൾ കുറ്റപത്രത്തിൽ ഉണ്ടെങ്കിലും കേസില്‍ തങ്ങളെ സാക്ഷികളാക്കിയിട്ടില്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി. വിഷയത്തിലെ നിയമസാധുത പരിശോധിക്കാനായി ഹര്‍ജി പരിഗണിക്കുന്നത് 29-ലേക്ക് മാറ്റി.