ഫ്ലാറ്റിന്റെ സ്റ്റെയർ കേസിനടിയിൽ കഞ്ചാവ് കൃഷി; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം നഗരത്തിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവിനെ പോലീസ് പിടികൂടി. ഇരവിപുരം വള്ളക്കടവ് സുനാമി ഫ്‌ളാറ്റിൽ ശ്യാം ലാലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വീടിന്റെ സ്റ്റെയർ കേസിന്റെ അടിയിലാണ് കഞ്ചാവ് ചെടികൾ വളർത്തിയത്. രഹസ്യ വിവരം ലഭിച്ച് ഇരവിപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധത്തിലാണ് കഞ്ചാവ് ചെടികൾ ചെടിച്ചട്ടിയിൽ നട്ടു വളർത്തിയത്. ഫ്ലാറ്റിന്റെ സ്റ്റെയർകേസിനടിയിലായിരുന്നു ഇവ ഒളിപ്പിച്ചത്.
രണ്ട് മാസത്തോളം വളർച്ചയെത്തിയ രണ്ട് വലിയ കഞ്ചാവ് ചെടികളും ഒരു ചെറിയ ചെടിയും പിടിച്ചെടുത്തു. ഇരവിപുരം സ്റ്റേഷൻ ഹൗസ് ഓഫീസറുടേ നേതൃത്വത്തിലായിരുന്നു പരിശോധന. ഇയാൾ മറ്റാർക്കെങ്കിലും കഞ്ചാവ് നൽകിയോ എന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.