ജനകീയ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഉണ്ടായത് ലക്ഷങ്ങളുടെ നഷ്ടം

  1. Home
  2. Trending

ജനകീയ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഉണ്ടായത് ലക്ഷങ്ങളുടെ നഷ്ടം

gas cylinder explosion in Palakkad Kudumbasree janakeeya hotel


പാലക്കാട് കുടുംബശ്രീ ജനകീയ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. പാചകം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടനടി ജീവനക്കാര്‍ പുറത്തേക്ക് ഓടിയതിനാല്‍ വലിയ അപകടമുണ്ടായില്ല. വിവരം അറിയിച്ചതിനെ തുടർന്ന് കഞ്ചിക്കോട് ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു. അപകടത്തില്‍ ആളപായമില്ല.

200 മീറ്റര്‍ അകലെയുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നാണ് പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തില്‍ ഹോട്ടലിനടുത്തുണ്ടായിരുന്ന ട്രാക്ടര്‍ ഏജന്‍സിയുടെ ഓഫീസിനും കേടുപാടുകള്‍ ഉണ്ടായി. ഹോട്ടലിൽ ഏതാണ്ട് ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് ജീവനക്കാർ പറയുന്നത്.