കേരളത്തിൽ നിന്ന് മറ്റൊരു മന്ത്രികൂടി?; ജോർജ് കുര്യനും മന്ത്രിസഭയിലേക്കെന്ന് സൂചന

  1. Home
  2. Trending

കേരളത്തിൽ നിന്ന് മറ്റൊരു മന്ത്രികൂടി?; ജോർജ് കുര്യനും മന്ത്രിസഭയിലേക്കെന്ന് സൂചന

george-kurian


ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്ന് സൂചനകൾ. തൃശ്ശൂർ നിയുക്ത എം.പി. സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കുമെന്ന റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ജോർജ് കുര്യനും മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കുമെന്ന സൂചന പുറത്തുവരുന്നത്. രാവിലെ പ്രധാനമന്ത്രിയുടെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഏത് വവകുപ്പായിരിക്കും നൽകുക എന്ന കാര്യത്തിൽ വ്യക്തമല്ല. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. 

കേന്ദ്രമന്ത്രിയാകുമെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ച തൃശൂരിലെ നിയുക്ത എംപി സുരേഷ്ഗോപി ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ഉടൻ ഡൽഹിയിലെത്താനാണ് മോദിയുടെ കർശന നിർദേശം. ഇതോടെ അദ്ദേഹം കേന്ദ്രമന്ത്രിയായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഏറക്കുറെ വ്യക്തമായിരിക്കുകയാണ്. 'അദ്ദേഹം തീരുമാനിച്ചു. ഞാൻ അനുസരിക്കുന്നു'. അദ്ദേഹം മാധ്യപ്രവർത്തകരോട് പറഞ്ഞു.