സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 440 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 71,440 രൂപയാണ്. ഈ ആഴ്ച വ്യാപാരം ആരംഭിച്ചത് തന്നെ വിലയിടിവോടെയാണ് കഴിഞ്ഞ ആറ് ദിവസംകൊണ്ട് പവന് 2440 രൂപയാണ് കുറഞ്ഞത്. ഇന്നലെ 680 രൂപ ഇടിഞ്ഞതോടെ 72,000 ത്തിന് താഴേക്കെത്തിയിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 55 രൂപ കുറഞ്ഞു. ഇന്നത്തെ വില 8930 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 35 രൂപ കുറഞ്ഞു. ഇന്നത്തെ വപണി വില 7325 രൂപയാണ്.