കേരളത്തിൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു

  1. Home
  2. Trending

കേരളത്തിൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു

gold rate


കേരളത്തിൽ തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ചൊവ്വാഴ്ച സർവകാല റെക്കോർഡിലേക്ക് എത്തിയ സ്വർണവില ബുധനാഴ്ചതന്നെ കുത്തനെ കുറഞ്ഞിരുന്നു. 80 രൂപയുടെ ഇടിവാണ് ഇന്നലെ പവന്റെ വിലയിലുണ്ടായത്. ഒരു പവൻ  സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,040  രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9005 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109  രൂപയാണ്.